Sunday, 8 September 2024

തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസുകള്‍ നാളെ പണിമുടക്കും. രാവിലെ എട്ട് മുതല്‍ 11 വരെ മൂന്നുമണിക്കൂറാണ് സംസ്ഥാനവ്യാപകമായി പണിമുടക്കുന്നത്

 108 ആംബുലൻസിലെ ജീവനക്കാരിയെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ച ഡ്രൈവർക്കെതിരെ മാനേജ്മെന്റിനും സർക്കാരിനും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നു ആരോപിച്ചാണ് നാളെ സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ചിട്ടുള്ളത്.

ജീവനക്കാരിയെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ച ഡ്രൈവർക്കെതിരെ പരാതി നല്‍കിയപ്പോള്‍ മാനേജ്മെന്റും എൻഎച്ച്‌എം ചുമതലയുള്ള ഓഫീസറും പരാതിക്കാരിയെ അപമാനിച്ചു എന്ന് ആരോപണം. അതേസമയം പരാതിയില്‍ കഴമ്പില്ലാ എന്നാണ് മാനേജ്മെന്റിന്റെ വാദം.

No comments:

Post a Comment

ഊട്ടിയിലേക്ക് ഒരു തീവണ്ടി യാത്ര

 ഊട്ടിയിലേക്ക് ഒരു തീവണ്ടി യാത്ര   മലയാളികൾക്ക് എത്ര തവണ കണ്ടാലും മതി വരാത്ത സ്ഥലമാണ് ഊട്ടി. ഞാനും കുട്ടിക്കാലം മുതലേ ഊട്ടിയെ മനസ്സോടു ചേർത്...